തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽ ലിമിറ്റഡിലാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്. ജവാന്റെ ഉപഭോഗം വർദ്ധിച്ചെങ്കിലും ഉത്പാദനം കൂട്ടാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ നാല് ലൈനുകളിലായി 7500 കെയ്സ് (63,000 ലിറ്റര്‍) മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ 23 വെയർ ഹൗസുകൾ വഴി വിതരണം ചെയ്യുന്ന മദ്യം ഉത്പാദനക്കുറവ് മൂലം പലപ്പോഴും ആവശ്യക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്.
ആറ് ഉത്പാദന ലൈനുകൾക്കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം. ഒരേ സമയം പത്ത് ബോട്ടിലിങ് ലൈനുകൾ പ്രവര്‍ത്തിരപ്പിക്കണമെന്നാണ് ബെവ്കോ എംഡി ശ്യാം സുന്ദറിന്റെ റിപ്പോര്‍ട്ട്. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് 15 കോടി രൂപ ആവശ്യമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ യന്ത്രങ്ങളും തൊഴിലാളികളും അസംസ്കൃത വസ്തുക്കളും കെട്ടിടവും ഇതിനായി ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം 77.84 കോടിയുടെ ജവാൻ റമ്മാണ് വിറ്റത്.
സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും മലബാര്‍ ഡിസ്റ്റലരി തുറക്കാൻ സാധിച്ചിരുന്നില്ല. കിറ്റ് കോ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ചിറ്റൂര്‍ ഷുഗേഴ്സിൽ നിന്നും മൂന്ന് ഏക്കര്‍ സ്ഥലം നൽകാൻ തീരുമാനിച്ചു. എന്നാൽ കൂടുതൽ നടപടികൾ ഉണ്ടായില്ല. 2018ൽ മലബാര്‍ ഡിസ്റ്റിലരിക്ക് അനുവാദം നൽകിയെങ്കിലും ബ്രൂവറി വിവാദം തുടര്‍നടപടികൾ മുടക്കി. മലബാര്‍ ഡിസ്റ്റലരി ഉടൻ തുറക്കാൻ നടപടികൾ വേണമെന്നാണ് എക്സൈസ് വകുപ്പ് മന്ത്രിയുടെ ആവശ്യം.