ന്യൂഡല്ഹി> മൂന്ന് മാസത്തിന് മുകളില് ഗര്ഭിണികളായ ഉദ്യോഗാര്ഥികളെ നിയമിക്കുന്നതും ഉദ്യോഗക്കയറ്റം നൽകുന്നതും വിലക്കിയ വിവാദ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിന്വലിച്ചു. പൊതുജനവികാരം കണക്കിലെടുത്ത് പുതുക്കിയ നിര്ദ്ദേശങ്ങള് ഉപേക്ഷിക്കാന് തീരുമാനിച്ചതായി എസ്ബിഐയുടെ വിശദീകരണം.
നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതികള്ക്ക് അവരുടെ ഗര്ഭകാലം മൂന്ന് മാസത്തില് കൂടുതലാണെങ്കില് നിയമനത്തില് താല്ക്കാലിക അയോഗ്യത നല്കുന്നതായിരുന്നു പുതിയ സര്ക്കുലറിൽ നിർദ്ദേശിച്ചത്. 3 മാസത്തില് കൂടുതല് ഗര്ഭിണികളായവര് നിയമന– ഉദ്യോഗക്കയറ്റ ലിസ്റ്റില്പ്പെട്ടാല് പ്രസവശേഷം 4 മാസം കഴിഞ്ഞ് നിയമിച്ചാല് മതിയെന്നായിരുന്നു മാര്ഗനിര്ദേശം. തീരുമാനത്തിനെതിരെ ഡല്ഹി വനിതാ കമ്മീഷന് എസ്ബിഐക്ക് നോട്ടീസ് അയച്ചിരുന്നു.