Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെ-റെയിലിന് മുന്‍ഗണന വേണോയെന്ന് പുനാരാലോചിക്കണം; പിടിവാശികള്‍ ഉപേക്ഷിക്കുക- സച്ചിദാനന്ദന്‍

by News Desk
January 29, 2022
in KERALA
0
കെ-റെയിലിന്-മുന്‍ഗണന-വേണോയെന്ന്-പുനാരാലോചിക്കണം;-പിടിവാശികള്‍-ഉപേക്ഷിക്കുക-സച്ചിദാനന്ദന്‍
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ: കെ-റെയിൽ വിഷയത്തിൽ പരിസ്ഥിതി സംരക്ഷർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ തള്ളിയും പദ്ധതിക്കുള്ള നിർദേശങ്ങൾ അവതരിപ്പിച്ചും എഴുത്തുകാരൻ സച്ചിദാനന്ദൻ. പദ്ധതി ഇന്നത്തെ കേരളത്തിലെ പല പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോൾ ഒരു മുൻഗണന നൽകേണ്ടതാണോ എന്ന് വിനയത്തോടെ പുനരാലോചിക്കണമെന്നും പിടിവാശികൾ ഉപേക്ഷിക്കണമെന്നും സച്ചിദാന്ദൻ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ-റെയിൽ സംബന്ധിച്ച് തന്റെ അവസാന പോസ്റ്റായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..

ഇത് കെ റെയിലിനെക്കുറിച്ചുള്ള എന്റെ അവസാനത്തെ പോസ്റ്റാണ്. ഇവിടെ പോസ്റ്റ് ചെയ്യുന്നത് പത്രങ്ങളും സ്ഥാപിതതാത്പര്യങ്ങൾ ഉള്ളവരും ഞാൻ പറയുന്നതിൽ നിന്ന് അവർക്ക് ആവശ്യമുള്ളത് മാത്രം എടുക്കുകയോ, തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങൾ നൽകുകയോ ചെയ്യുന്നത് കൊണ്ടാണ്. ഇനി ഈ വിഷയത്തെപ്പറ്റി ഞാൻ പത്രക്കാരോട് സംസാരിക്കുകയില്ല.

ഈ വിഷയത്തിൽ നടന്ന ചർച്ചകൾ വിഫലമായി എന്ന് ഞാൻ കരുതുന്നില്ല. ഡി പി ആർ പരസ്യമാക്കാനും പദ്ധതിക്ക് കേന്ദ്രത്തിന്റെ സഹായം തേടാനും പരിമിതികളോടെയെങ്കിലും ഒരു പൊതുചർച്ച നടത്താനും വീണ്ടും ജില്ലാതലചർച്ചകൾ നടത്താനും സർക്കാർ തീരുമാനിച്ചത് ഈ ചർച്ചകളുടെ കൂടി ഫലമായാണ്.

ഫേസ്ബുക്കിലും വാട്ട്സപ്പിലും മറ്റും വന്ന്, ഇത് വരെ നടന്ന ഗൗരവമുള്ള ചർച്ചകളും പഠനങ്ങളും വിഷയവിദഗ്ദ്ധരുടെ ലഘുലേഖകളും ഒന്നും പഠിക്കാതെ, പാർട്ടി തള്ളിപ്പറഞ്ഞിട്ടും, വിദ്വേഷപ്രചാരണം നടത്തുന്നവരെയും വരാനിരിക്കുന്ന തലമുറകളെക്കുറിച്ചാലോചിക്കാതെ സ്വന്തം തലമുറയുടെ പ്രതിനിധികളായി സ്വയം അവരോധിച്ചിരിക്കുന്നവരെയും തങ്ങളുടെ വികസനസങ്കൽപ്പം മാർക്സിസ്റ്റുകളുടെതല്ല, മുതലാളിത്തതിന്റെതാണ് എന്ന് തിരിച്ചറിയാതെ കൂലി വാങ്ങി കണക്കെടുപ്പ് നടത്തുന്നവരെയും വെറുതെ വിടുക.

അഭിപ്രായം പറയുന്നവരെ വികസന വാദികൾ, പരിസ്ഥിതിവാദികൾ എന്ന് ക്ലീൻ ആയി വിഭജിക്കുന്ന വികസനവും പരിസ്ഥിതിയും അന്യോന്യം വേർപിരിക്കാൻ ആകാത്ത വിധം കെട്ടു പിണഞ്ഞു കിടക്കുമ്പോൾ- ബുദ്ധിശൂന്യരെയും, പരിസ്ഥിതിവിജ്ഞാനീയം ആധികാരികമായ ഒരു ആധുനികശാസ്ത്രമാണ് എന്ന് തിരിച്ചറിയാതെ ഗൃഹാതുരത്വം പിടി പെട്ട കുറെ പ്രകൃതിഗായകരുടെ കാൽപ്പനികസ്വപ്നമാണ് എന്ന് കരുതുന്നവരെയും വെറുതെ വിടുക.

ചിന്തിക്കുന്നവർ ആവശ്യപ്പെടുന്നത് പ്രധാനമായും ഇതെല്ലാമാണ്: 1. ഈ പദ്ധതിയുടെ സാമ്പത്തികവശം കൂടുതൽ നന്നായി പഠിക്കുക. ഇത് നടപ്പിലാക്കാൻ എടുക്കുന്ന വർഷങ്ങൾ- ചുരുങ്ങിയത് 15 വർഷം എന്ന് വിദഗ്ദ്ധർ-കൂടി അപ്പോൾ കണക്കിലെടുക്കുക. കടബാദ്ധ്യത കൃത്യമായി കണക്കാക്കുക. കേരളത്തിന് ഇന്നത്തെ പ്രതിസന്ധിയിൽ അത് താങ്ങാൻ കഴിയുമോ എന്ന് പരിശോധിക്കുക. സേവന പദ്ധതികൾക്ക് ലാഭമൊന്നും കണക്കാക്കേണ്ടതില്ല, പക്ഷെ അത് ജനതയ്ക്ക് വരുത്തുന്ന, തലമുറകൾ നീണ്ടു നിൽക്കുന്ന സാമ്പത്തികഭാരം കണക്കാക്കാതെ വയ്യ

2. കേരളത്തിന്റെ ലോലമായ പരിസ്ഥിതിയെ, വിശേഷിച്ചും കാലാവസ്ഥാവ്യതിയാനത്തിന്റെയും കഴിഞ്ഞ വർഷങ്ങളിലെ പ്രക്രുതിദുരന്തങ്ങളുടെയും സന്ദർഭത്തിൽ, ഇത് എങ്ങിനെ ബാധിക്കും എന്ന് കൃത്യമായി പഠിക്കുക.

3. ഈ പദ്ധതി ഇന്നത്തെ കേരളത്തിലെ പല പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോൾ ഒരു മുൻഗണന പ്രയോറിട്ടി- ആണോ എന്ന് വിനയത്തോടെ പുനരാലോചിക്കുക. പിടിവാശികൾ ഉപേക്ഷിക്കുക.

4. കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തെ തിരഞ്ഞെടുത്തത് കഴിഞ്ഞ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ കണക്കിലെടുത്തും കേരളത്തിന്റെ മതസൌഹൃദം ഇടതുപക്ഷത്തിനു സംരക്ഷിക്കാൻ കഴിയും എന്ന വിശ്വാസം കൊണ്ടും ആണെന്നും, മാനിഫെസ്റ്റോ വായിച്ചു അതിലെ ഓരോ വാചകത്തിനും അല്ലെന്നും മനസ്സിലാക്കുക.

4.വിദഗ്ദ്ധർ നിർദ്ദേശിച്ച ബദലുകൾ- ( പാത ഇരട്ടിപ്പിക്കൽ, മൂന്നും നാലും ലൈനുകൾ, സിഗ്നൽ ആധുനികവത്കരണം) വസ്തുനിഷ്ഠമായി അപഗ്രഥിക്കുക. (ഇത് ഡി പി ആർ തന്നെ ചെയ്യേണ്ടതായിരുന്നു.)

5. ഒരു സമവായം ഇക്കാര്യത്തിൽ ഉണ്ടാവുകയാണെങ്കിൽ എങ്ങിനെയെല്ലാം, എവിടെ നിന്നെല്ലാം, തമിഴ്നാടും മറ്റും ചെയ്യും പോലെ, കേന്ദ്രത്തിൽ നിന്നുൾപ്പെടെ, സാമ്പത്തിക സഹായം ഉറപ്പാക്കാൻ കഴിയും എന്നു കണ്ടെത്തുക, അതിന്നാവശ്യമായ സമ്മർദ്ദം അതതു സ്ഥാപനങ്ങളിൽ കൊണ്ടു വരിക.ഇക്കാര്യത്തിൽ ഇനി എനിക്കൊന്നും പറയാനില്ലാത്തത് കൊണ്ട് പത്രങ്ങളും അഭിമുഖകാരന്മാരും വിളിച്ചു ബുദ്ധിമുട്ടിക്കാതിരിക്കുക.

Previous Post

ജോലിക്ക്‌ പോകാൻ നിർബന്ധിച്ച ഭാര്യയെ തലയ്‌ക്കടിച്ചു കൊല്ലാൻ ശ്രമിച്ചു; യുവാവ്‌ പിടിയിൽ

Next Post

‘രാഷ്ട്രീയ പ്രവർത്തനം പൂർണമായി നിർത്തി, മൂന്നാറിലെ നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചു’; എസ് രാജേന്ദ്രൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘രാഷ്ട്രീയ-പ്രവർത്തനം-പൂർണമായി-നിർത്തി,-മൂന്നാറിലെ-നേതാക്കൾ-തനിക്കെതിരെ-പ്രവർത്തിച്ചു’;-എസ്-രാജേന്ദ്രൻ

'രാഷ്ട്രീയ പ്രവർത്തനം പൂർണമായി നിർത്തി, മൂന്നാറിലെ നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചു'; എസ് രാജേന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.