കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. പൾസർ സുനിയെ സബ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. വളരെ സുപ്രധാനമായ ഒരു നീക്കമാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.
നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണം നടക്കുകയാണ്. ഇന്ന് വിശദമായ സ്റ്റേറ്റ്മെന്റ് വിചാരണ കോടതിയിൽ നൽകിയിരുന്നു. ഇതോടൊപ്പമാണ് ഇപ്പോൾ പൾസർ സുനിയെ എറണാകുളം സബ് ജയിലിലെത്തി ചോദ്യം ചെയ്യുന്നത്.
നേരത്തെ പൾസർ സുനി ജയിലിൽ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ കത്തുമായി ബന്ധപ്പെട്ട് നേരത്തെ പൾസർ സുനിയുടെ സെല്ലിൽ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട് എന്ന് പൾസർ സുനി പറയുന്ന റെക്കോഡിംങുകൾ അടക്കം നേരത്തെ പുറത്തുവന്നിരുന്നു.
ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കൂടി പോലീസ് കോടതിയിൽ സമർപ്പിക്കും. നിർണായക നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.
Content Highlights:investigation team makes another important move pulsar suni questioned in jail














