കൊച്ചി > നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ അന്വേഷക സംഘം ചോദ്യം ചെയ്തു. കാക്കനാട് സബ് ജയിലിലെത്തിയാണ് പൾസർ സുനിയെ ചോദ്യം ചെയ്തത്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൊച്ചിയിലെ വിചാരണക്കോടതിയ്ക്ക് ഇന്ന് കൈമാറിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്.














