തിരുവനന്തപുരം: കേരളത്തിൽ 54,537 പേര്‍ക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 1,15,898 പരിശോധനകള്‍ നടത്തിയപ്പോഴാണ് ഇത്രയധികം കേസുകള്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒമിക്രോൺ വകഭേദത്തിൻ്റെ സമൂഹവ്യാപനം തുടരുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തു വിടുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. പുതുതായി 13 കൊവിഡ് മരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
Also Read:
അതേസമയം, സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം കൂടുകയാണെങ്കിലും ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഐസിയുകളിൽ അടക്കം തിരക്ക് വര്‍ധിക്കുന്നില്ല. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും രോഗതീവ്രത കുറവാണെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. രോഗികളുമായി സമ്പര്‍ക്കമുണ്ടാകുന്ന എല്ലാവര്‍ക്കും ക്വാറൻ്റൈൻ ആവശ്യമില്ലെന്നും രോഗികളെ പരിചരിക്കുന്നവര്‍ മാത്രം നിരീക്ഷത്തിൽ പോയാൽ മതിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരും ആശുപത്രികളിൽ പോകേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ പരമാവധി ടെലി കൺസള്‍ട്ടേഷൻ ഉപയോഗിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.