തിരുവനന്തപുരം> കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കമുള്ള എല്ലാവർക്കും ക്വാറന്റൈൻ ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവർ മാത്രം ക്വാറന്റൈനിൽ പോയാൽ മതിയെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് മൂന്നാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം അൻപതിനായിരം കടന്ന് അളവിൽ തുടരുന്നുവെന്നും അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്നും മന്ത്രി അറിയിച്ചു.
മൂന്നാം തരംഗത്തിൽ വ്യത്യസ്തമായ പ്രതിരോധതന്ത്രമാണ് കേരളം പിന്തുടരുന്നത്. ഐ സി യു ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തിൽ വർധനയില്ല. 15-17 വരെ കുട്ടികളുടെ വാക്സിനേഷൻ 70 ശതമാനം പൂർത്തിയായി. ബൂസ്റ്റർ ഡോസ് ഇതുവരെ 5,05,291 ഡോസുകൾ കഴിഞ്ഞു.
അത്യാവശ്യമുള്ള സന്ദർഭങ്ങളിൽ അല്ലാതെ ആശുപത്രികളിൽ പേവേണ്ടതില്ല. പൊതുജനങ്ങൾ ടെലികൺസൾട്ടേഷൻ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.