ആന്റിഗ്വ> അണ്ടർ 19 ലോകകപ്പിൽ ചരിത്ര നേട്ടവുമായി അഫ്ഗാനിസ്ഥാൻ. ഐസിസിയുടെ ഒരു പ്രധാന ടൂർണമെന്റിൽ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ സെമിയിൽ പ്രവേശിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയാണ് അഫ്ഗാൻ സെമിയിൽ പ്രവേശിച്ചത്. ആവേശകരമായ മത്സരത്തിൽ നാല് റൺസിനാണ് അഫ്ഗാൻ ജയിച്ച് കയറിയത്.
സ്കോര്: അഫ്ഗാനിസ്ഥാന് 47.1 ഓവറില് 134 ന് ഓള് ഔട്ട്. ശ്രീലങ്ക 46 ഓവറില് 130 ന് ഓള് ഔട്ട്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 9.1 ഓവറില് വെറും 10 റണ്സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്ത വിനുജ റാന്പോളയുടെ പ്രകടത്തിൽ അഫ്ഗാനിസ്ഥാനെ 134 റൺസിൽ ഒതുക്കാൻ ശ്രീലങ്കയാക്കായി.
135 റണ്സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് പക്ഷേ എല്ലാം പിഴച്ചു. അഫ്ഗാൻ ബൗളർമാർക്ക് മുന്നിൽ ശ്രീലങ്ക പതറിയതോടെ 130 റണഅസിന് എല്ലാവരും കൂടാരമണിഞ്ഞു. അശ്രദ്ധ മൂലം മൂന്ന് താരങ്ങളാണ് റൺ ഔട്ടായത്. അഫ്ഗാനുവേണ്ടി ബിലാല് സമി രണ്ട് വിക്കറ്റെടുത്തപ്പോള് നവീദ് സദ്രാന്, നൂര് അഹമ്മദ്, ഇസാറുള് ഹഖ്, നംഗേയലിക്ക ഖറോട്ടെ എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.