സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനിടെയാണ് ക്ലാസുകളുടെ പ്രവർത്തനത്തിൽ മന്ത്രി കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയത്. 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് തന്നെ പൂർത്തിയാക്കി അതനുസരിച്ച് പുതിയ ക്ലാസ് ടൈംടേബിൾ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി. ചോദ്യപേപ്പറുകൾ അതാത് കേന്ദ്രങ്ങളിൽ എത്തിക്കുകയാണ്. പരിക്ഷാ ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിച്ചു. കൊവിഡ് ബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞ വർഷത്തേതിന് സമാനമായ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
വിക്ടേഴ്സ് ചാനൽ വഴിയായിരിക്കും ഏഴുവരെയുല്ല ക്ലാസുകൾ നടത്തുക. ക്ലാസ് അധ്യാപകർ വിദ്യാർഥികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മേലാധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം. പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്കയുടെ ആവശ്യമില്ല. മോഡൽ പരീക്ഷ നടത്തുന്നത് അതാത് സ്കൂളുകൾക്ക് തീരുമാനിക്കാം. എസ്എസ്എൽസി, ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ആദ്യം നടത്താനുള്ള മാറ്റിയെന്നും മന്ത്രി പറഞ്ഞു. എഴുത്തു പരീക്ഷകൾ നടത്തിയ ശേഷമാകും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുകയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
മുതിർന്ന ക്ലാസുകൾ ഓൺലൈൻ പഠന രീതിയിലേക്ക് മാറ്റുന്നതിന്നതിന് സജ്ജമാണ്. സാഹചര്യത്തിനനുസരിച്ച് സർക്കാർ തീരുമാനിക്കും. പരീക്ഷ എഴുതേണ്ട കുടികളിൽ കൊവിഡ് ബാധിതരുണ്ടെങ്കിൽ അവർക്കായി സ്കൂളൂകളിൽ പ്രത്യേക മുറി സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.