വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും. കുറ്റ്യാടി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഹിജാബും ഫുൾ കൈ വസ്ത്രവും ധരിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്. ഹർജി തള്ളിയ ജസ്റ്റിസ് വി വി കുഞ്ഞികൃഷ്ണൻ സർക്കാരിനെ സമീപിക്കാനാണ് പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ഇതിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
2010 ലാണ് സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് പദ്ധതിക്ക് രൂപം നൽകിയത്. 2010 ഓഗസ്റ്റ് രണ്ടിന് കേരളത്തിൽ 127 സ്കൂളുകളിലാണ് പദ്ധതി ആരംഭിച്ചത്. 11176 വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഭാഗമായത്. ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗതം-വനം-എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്റ് പോലീസ് കേഡന്റ് പദ്ധതി മുന്നോട്ടു പോകുന്നത്.