അരിമ്പൂർ(തൃശ്ശൂർ): തോറ്റംപാട്ട് തുള്ളൽ കലാകാരൻ വാഹനാപകടത്തിൽ മരിച്ചു. കാരമുക്ക് ചിറയത്ത് ദാമോദരന്റെ മകൻ സുധീറാണ് (45) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ സംസ്ഥാന പാതയിൽ അരിമ്പൂർ സെയ്ന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപത്തായിരുന്നു അപകടം.
തോറ്റംപാട്ട് കഴിഞ്ഞ് വടക്കാഞ്ചേരി വാൽക്കുളമ്പിലേയ്ക്ക് സ്കൂട്ടറിൽ പോകുമ്പോൾ പാതയോരത്തെ സൈൻ ബോർഡിൽ ഇടിക്കുകയായിരുന്നു. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ഭാര്യ: ശ്രീജ. മക്കൾ: ഗംഗാലക്ഷ്മി,ഗൗരി കൃഷ്ണ, ജയകൃഷ്ണൻ, ശിവഗംഗ
Content Highlights:thottampattu thullal artist dies in road accident in arimboor thrissur