കുറ്റ്യാടി: കുമ്പളച്ചോലയിൽ റോഡ് പണിക്കെത്തിച്ച ജെ.സി.ബി തീവെച്ച് നശിപ്പിച്ചു.
റോഡ് പ്രവർത്തിക്കായി എത്തിച്ച് സൈറ്റ് ഓഫീസിന് സമീപം പറമ്പിൽ നിർത്തിയിട്ട ജെ.സി.ബിക്കാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തീ പീടിച്ചത്.
നാദാപുരത്ത് നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു. സംഭവത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും
നാട്ടുകാർ ആവശ്യപെട്ടു.
കുളങ്ങരത്ത്-നമ്പത്താംകുണ്ട്- വാളൂക്ക് വിലങ്ങാട് റോഡ് പ്രവൃത്തിക്കായി കിഫ്ബിയിൽ നിന്നും 48 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ പ്രവൃത്തിയായിരുന്നു നടക്കാനിരുന്നത്.