കോഴിക്കോട്> കോഴിക്കോട് മുൻ മേയറും എംപി യുമായിരുന്ന എ കെ പ്രേമജത്തിന്റെ ഭർത്താവ് ഡോ.കെ രവീന്ദ്രനാഥ് (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് വീട്ടിലായിരുന്നു അന്ത്യം. മൃഗസംരക്ഷണ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.
മക്കൾ: പ്രേംനാഥ് രവീന്ദ്രനാഥ് (എക്സിക്യൂട്ടീവ് ഡയറക്ടർ, കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ ), ഡോ. പ്രവീൺ രവീന്ദ്രനാഥ് (ഓസ്ട്രേലിയ). മരുമക്കൾ: ലയ അശോകൻ, ഡോ.എവലിൻ മനോഹർ(ഓസ്ട്രേലിയ).