നിലവിൽ ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ പുരോഗതി വിലയിരുത്തിയാകും തുടർ തീരുമാനങ്ങളിലേക്ക് യോഗം എത്തുക. പരിശോധനകളുടെ എണ്ണം കൂട്ടുന്നത് മുതലുള്ള തീരുമാനങ്ങളും യോഗത്തിൽ ഉണ്ടായേക്കും.
Also Read :
അതേസമയം സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേർത്ത ഉന്നതതലയോഗവും ഇന്ന് നടക്കും. നിലവിൽ ഓൺലൈനിലേക്ക് മാറ്റിയ ക്ലാസുകളുടെ നടത്തിപ്പ്, വാക്സിനേഷൻ പുരോഗതി തുടങ്ങിയവ യോഗം ചർച്ച ചെയ്യും. ഒന്ന് മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷൻ പുരോഗതി, എന്നിവയാകും ഉന്നതതലയോഗത്തിലെ പ്രധാന ചർച്ച. ഡി ഡി, ആർ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്കായിരുന്നു കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922 എന്നിങ്ങനെയാണ് കേസുകൾ. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,439 പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു.
Also Read :
മന്ത്രിസഭാ യോഗത്തിൽ ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിന് മേലുള്ള വിവാദങ്ങളും ചർച്ചയാകാൻ സാധ്യതയുണ്ട്. കഴിഞ്ഞദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. ബില്ലായി നിയമഭയിൽ കൊണ്ടുവരാമായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.