സംസ്ഥാനത്തെ ആശുപത്രികളിൽ 57 ശതമാനം ഐസിയു ബെഡുകൾ ഒഴിവുണ്ട്. വെൻ്റിലേറ്റർ 86 ശതമാനം ഒഴിവുണ്ട്. മെഡിക്കൽ കോളേജുകളിൽ കൊവിഡ് പ്രോട്ടോക്കോൾ റൂം പ്രവർത്തനം ആരംഭിക്കും. 4917 പേരെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയമിക്കും. ആരോഗ്യ പ്രവർത്തകരിലെ കൊവിഡ് വ്യാപനം തടയുന്നതിനായി പ്രത്യേക സംവിധാനമൊരുക്കും. കുട്ടികളുടെ വാക്സിനേഷനിൽ പിന്നിലുള്ള ജില്ലകള്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
കൊവിഡ് മൂന്നാം തരംഗത്തിൻ്റെ തീവ്രതയെ നേരിടുന്നതിന് ജാഗ്രതയോടെ പ്രതിരോധം എന്ന പേരിൽ സംസ്ഥാന ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പയിൽ സംഘടിപ്പിക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സംവിധാനങ്ങൾ ഏർപ്പെടുത്തും.
സി കാറ്റഗറിയിലുള്ള തിരുവനന്തപുരവുമായി ബന്ധപ്പെട്ട പ്രത്യേക അവലോകന യോഗം നടത്തി. അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കൂടുതലാ. 50 ശതമാനം ഐസിയു മാത്രമാണ് ബാക്കിയുള്ളത്. ഇതിനാലാണ് സി കാറ്റഗറിയിലേക്ക് ജില്ലയെ മാറ്റിയത്. നിയന്ത്രണങ്ങൾ തലസ്ഥാനത്ത് തുടരുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. സ്കൂൾ കുട്ടികളുടെ വാക്സിനേഷനായി പ്രത്യേക കാമ്പയിൽ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിൽ ഇന്ന് 55,475 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,86,868 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.