തിരുവനന്തപുരം> കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിനിമാ തിയറ്ററുകൾ അടച്ചിടാൻ നിർദേശിച്ചതിനെതിരെ തിയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റർ ഉടമ നിർമ്മൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 % ആളുകളെയെങ്കിലും പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് ഞായറാഴ്ചകളിൽ തിയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസ്സിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.