ഐജി സി നാഗരാജു, ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തർ, വേണുഗോപാലൻ, ബി കൃഷ്ണകുമാർ, ഡെപ്യൂട്ടി കമൻഡാന്റ് ശ്യാം സുന്ദർ, എസ്പി ജയശങ്കർ, രമേശ് ചന്ദ്രൻ, എസിപി ജി എം കൃഷ്ണൻകുട്ടി, എസ്ഐ സാജൻ കെ ജോർജ്, എഎസ്ഐ ശശികുമാർ ലക്ഷ്മണൻ, സിപിഒ ഷീബ കൃഷ്ണൻകുട്ടി എന്നിവരാണ് മെഡലിന് അർഹരായത്.
അതേസമയം രാജ്യം നാളെ 73-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കവെ നഗരങ്ങൾ കനത്ത ജാഗ്രതയിലാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിപ്പബ്ലിക്ക് ദിന പരേഡിൽ 99 പേർ മാത്രമായിരിക്കും പങ്കെടുക്കുക. സാധാരണയായി ഒരു ടീമിൽ 146 പേരായിരിക്കും ഉണ്ടാവുക. വിജയ് ചൗക്കിൽ നിന്നും ആരംഭിക്കുന്ന പരേഡ് ഇന്ത്യാ ഗേറ്റിനു സമീപത്തുള്ള നാഷ്ണൽ സ്റ്റേഡിയത്തിൽ അവസാനിക്കും.
റിപ്പബ്ലിക്ക് ആഘോഷത്തിന്റെ അവസാന ചടങ്ങായ ‘ബീറ്റിങ് റിട്രീറ്റ്’ ചടങ്ങിൽ നിന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഇഷ്ടഗാനം ഒഴിവാക്കിയിരുന്നു. ‘abide with me’ എന്ന ഗാനമാണ് ഒഴിവാക്കുന്നത്. ഇക്കുറി “സാരെ ജഹാം സെ അച്ഛാ” എന്ന ഗാനത്തോടെ ചടങ്ങ് അവസാനിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
ഡൽഹിയിലെ വിജയ് ചൗക്കിൽ ജനുവരി 29-നാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടക്കുക. ഇതോടെ റിപ്പബ്ലിക്ക് ആഘോഷം ഔദ്യോഗികമായി അവസാനിക്കും. ചടങ്ങിൽ ഉപയോഗിച്ചിരുന്ന എല്ലാ പാശ്ചാത്യ ഗാനങ്ങൾക്കും പകരം ഇന്ത്യൻ ട്യൂണുകളാണ് ഉപയോഗിക്കുക. 26 ട്യൂണുകളാകും ചടങ്ങിൽ വായിക്കുക.