കൊച്ചി > സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന സംവിധായകന് ചന്ദ്രന് നരീക്കോട് ചിത്രം ‘സ്റ്റേറ്റ്ബസ്’ റിലീസിനൊരുങ്ങി. സ്റ്റുഡിയോ സി സിനമാസിന്റെ ബാനറില് ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്മിക്കുന്നത്. രാജ്യാന്തര പുരസ്കാരങ്ങളടക്കം നേടിയ ‘പാതി’എന്ന ചിത്രത്തിന് ശേഷം ചന്ദ്രന് നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്.
സംഘര്ഷഭരിതമായ ജീവിത യാഥാര്ത്ഥ്യങ്ങളിലൂടെ സാമൂഹിക രാഷ്ട്രീയം ചര്ച്ച ചെയ്യുന്ന ട്രാവല്മൂവിയാണ് സ്റ്റേറ്റ് ബസ് എങ്കിലും കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സസ്പെന്സും ത്രില്ലും ആക്ഷനുമൊക്കെ ചേര്ന്ന ഒരു ഫാമിലി ത്രില്ലര് കൂടിയാണ് ഈ ചിത്രം.
സിബി തോമസ്, ശിവദാസന്, സദാനന്ദന്, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില് അണിനിരക്കുന്നു. കഥയും തിരക്കഥയും പ്രമോദ് കൂവേരി, ഛായാഗ്രഹണം- പ്രസൂണ് പ്രഭാകര്, സംഗീതം-വിദ്യാധരന് മാസ്റ്റര്, പശ്ചാത്തലസംഗീതം-മോഹന് സിത്താര, ചിത്രസംയോജനം- ഡീജോ പി വര്ഗ്ഗീസ്, ചമയം- പീയൂഷ് പുരഷു, കലാസംവിധാനം- മധു വെള്ളാവ്, പ്രൊജക്റ്റ് ഡിസൈനര്-ധീരജ് ബാല, വസ്ത്രാലങ്കാരം- വിജേഷ് വിശ്വം, ടൈറ്റില് ഡിസൈന്- ശ്രീനി പുറയ്ക്കാട്ട, വിഎഫ്എക്സ്-ജയേഷ് കെ പരമേശ്വരന്, കളറിസ്റ്റ്-എം മഹാദേവന്, പിആര്ഒ-പി ആര് സുമേരന്, സബ്ടൈറ്റില്സ്-ആര് നന്ദലാല്, പ്രൊഡക്ഷന് എക്സിക്യൂട്ടീവ്-വിനോദ്കുമാര് വി വി, ഗാനരചന- എം ഉണ്ണികൃഷ്ണന്, പ്രശാന്ത് പ്രസന്നന്, സുരേഷ് രാമന്തളി, ഗായകര്-വിജയ് യേശുദാസ്, വിദ്യാധരന് മാസ്റ്റര്, ജിന്ഷ ഹരിദാസ്. സ്റ്റിൽസ്-വിനോദ് പ്ലാത്തോട്ടം.