കൊച്ചി> ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാൻ ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഓർഡിനൻസിൽ ഒപ്പുവെക്കരുത് എന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചതായും വിഡി സതീശൻ വാർത്താ ലേഖകരോടു പറഞ്ഞു.
ലോകായുക്ത ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രിം കോടതി ജഡ്ജിയോ ആയി വിരമിച്ചവർ ആയിരിക്കണമെന്ന നിബന്ധന മാറ്റി ഹൈക്കോടതി ജഡ്ജിയായാൽ മതിയെന്നാക്കുന്നു. ലോകായുക്ത ഉത്തരവ് ഗവർണർക്കും മുഖ്യമന്ത്രിക്കും പ്രത്യേക കമ്മറ്റിയെ വച്ച് പുനഃപരിശോധിക്കാമെന്ന ഭേദഗതി വരുന്നു.- ഇതൊക്കെയാണ് പുതിയ ഓർഡിനൻസിൽ വരുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു