കൊല്ലം: ലോക്ഡൗൺ ദിവസം കായംകുളത്ത് കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോയ തനിക്കും പർദ്ദ ധരിച്ചെത്തിയ അമ്മയ്ക്കും വസ്ത്രത്തിന്റെ പേരിൽ പോലീസിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന യുവാവിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. കേരള പോലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂർ സ്വദേശിയായ അഫ്സൽ മണിയിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
പോലീസിനെതിരെ പോസ്റ്റിട്ട യുവാവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കൊല്ലത്തെ എൽഡിഎഫ് എംഎൽഎ മുകേഷ്. പണ്ട് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ തെറി വിളിച്ച് കമന്റ് ഇട്ടത് ഇതേ യുവാവാണെന്ന് മുകേഷ് വ്യക്തമാക്കുന്നു. അന്ന് തന്തക്ക് വിളിച്ച് മറുപടി കൊടുത്തതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മുകേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്
ചില കണക്കുകൂട്ടലുകൾ
അത് തെറ്റാറില്ല..ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചവൻ… അന്ന് ഇവന്റെ പേര് ആര്യൻ മിത്ര എന്നായിരുന്നു…
Content Highlights: m mukesh fb post against the guy who posted a note against kerala police