തിരുവനന്തപുരം: സ്ത്രീകൾക്ക് തുല്യ അവകാശവും സ്വതന്ത്ര്യവും അനുഭവിക്കാൻ ഇനിയുമൊരുപാട് ദൂരം നമുക്ക് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ബാലിക ദിനത്തിൽ പെൺകുട്ടികൾക്കൊപ്പമുള്ള ഫോട്ടോ മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
ഇന്ന് ദേശീയ ബാലികാ ദിനം. വികസിതവും പുരോഗമനോന്മുഖവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടണമെങ്കിൽ സ്ത്രീകൾക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുന്ന സ്ഥിതി വിശേഷം സംജാതമാകണം. അത്തരമൊരു സമൂഹമായി മാറാൻ ഇനിയുമൊരുപാട് ദൂരം നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്. ആ ലക്ഷ്യം നിറവേറ്റാൻ, ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിന്റെ ബോധ്യമായി മാറ്റാൻ പ്രയത്നിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യാം. അതിനായി ഒരുമിച്ച് നിൽക്കാംമുഖ്യമന്ത്രി കുറിച്ചു.
ചികിത്സാർത്ഥം നിലവിൽ അമേരിക്കയിലാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്.