കൊച്ചി> ട്രൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവായി. അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് കൈമാറണം. . ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണം ഉന്നയിച്ച ശേഷമാണ് അനന്യ ആത്മഹത്യചെയ്തത്. 2020ലാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരുവർഷം കഴിഞ്ഞിട്ടും ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെന്നും നിരവധി ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പറഞ്ഞിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയാണ് അനന്യ.