ന്യൂഡൽഹി
നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ ഇന്ത്യാഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കും ഇതോടെ തുടക്കമായി.
ഇന്ത്യാഗേറ്റിൽ നേതാജിയുടെ പൂർണകായപ്രതിമ സ്ഥാപിക്കുന്നതുവരെ പ്രദർശിപ്പിക്കേണ്ട ഡിജിറ്റൽ ഹോളോഗ്രാം പ്രതിമയാണ് രാജ്യത്തിന് സമർപ്പിച്ചത്. അദൃശ്യമായ ഹോളോഗ്രാഫിക്ക് സ്ക്രീനിൽ 30,000 ലുമെൻസ് 4കെ പ്രൊജക്റ്ററുകൾ ഉപയോഗിച്ച് നേതാജിയുടെ ത്രിമാന രൂപം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യാഗേറ്റിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ പ്രതിമയുടെ സ്ഥാനത്താണ് നേതാജിയുടെ പൂർണകായപ്രതിമ സ്ഥാപിക്കുക നേതാജിയുടെ 125–-ാം ജന്മവാർഷികദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പാർലമെന്റ് സെൻട്രൽഹാളിൽ നേതാജിയുടെ ചിത്രത്തിന് മുന്നിൽ ആദരവർപ്പിച്ചു.