കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ളവർക്കെതിരെ തെളിവുകളുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്. ബാക്കിയുള്ള തെളിവുകൾ അന്വേഷിച്ച് ശേഖരിക്കും. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്നും ശ്രീജിത്ത് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യംചെയ്യുമ്പോള്‍ പ്രതിയുടെ സഹകരണം മാത്രമല്ല നിസഹകരണവും തെളിവാകും. അത് മറ്റൊരു രീതിയിൽ പൊലീസിന് സഹായകരമാകും. നിസഹകരണമുണ്ടായാൽ കോടതിയെ അറിയിക്കും. കോടതി നിര്‍ദേശം അനുസരിച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.