പൺറൂട്ടി സ്വദേശിയും ബിരുദാനന്തര ബിരുദധാരിയുമായ വധുവിന്റെ വരൻ പെരിയക്കാട്ടുപാളയം സ്വദേശിയും ചെന്നൈയിലെ ഒരു സ്ഥാപനത്തിൽ സീനിയർ എഞ്ചിനീയറുമാണ്. കഴിഞ്ഞ വർഷം നവംബർ ആറിന് ഇവരുടെ വിവാഹ നിശ്ചയം നടക്കുകയും ജനുവരി 20ന് കടമ്പുലിയൂർ ഗ്രാമത്തിൽ വെച്ചായിരുന്നു വിവാഹം.
കതിർമണ്ഡപത്തിലേക്ക് വധു നൃത്തം ചെയ്തെത്തിയ രീതി പക്ഷെ വരന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടർന്ന് വധുവും വരനും തമ്മിൽ വാക്കുതർക്കമായി. ഒടുവിൽ ദേഷ്യം മൂത്ത് വരൻ വധുവിന്റെ കരണത്തടിച്ചു. വധു വരന്റെ മുഖത്ത് തിരിച്ചടിച്ചു. ഇത് കണ്ട വധുവിന്റെ പിതാവ് ഉടനെ വരനോടും കുടുംബത്തോടും ഇറങ്ങിപ്പോവാൻ ആവശ്യപ്പെട്ടു. തുടർന്ന് വധുവിന്റെ പിതാവ് ബന്ധുക്കളുമായി ചർച്ച നടത്തുകയും വില്ലുപുരം സ്വദേശിയായ ബന്ധുവിന്റെ മകനുമായി വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് വധുവിനോട് ചോദിച്ചു. വധു സമ്മതം മൂളിയതോടെ അതെ വിവാഹ മണ്ഡപത്തിൽ വച്ച് തന്നെ കസിൻ കൂടിയായ യുവാവിനെ യുവതി വിവാഹം ചെയ്തു.
എന്നാൽ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ദമ്പതികൾ വേദിയിൽ സന്തോഷത്തോടെ നൃത്തം ചെയ്യുകയായിരുന്നു. അവർക്കിടയിൽ കസിൻ വന്ന് അവരുടെ തോളിൽ കൈകൾ വച്ച് ഡാൻസ് കളിച്ചതോടെയാണ് വരൻ രോഷാകുലനായത്. പ്രകോപിതനായ വരൻ വധുവിനെയും, കസിനേയും തള്ളിയിടുകയായിരുന്നു. ഇതേ തുടർന്നാണ്, മുഖത്തടി നടന്നതും വരന്റെ കുടുംബം ഇറങ്ങിപോയതും ഒടുവിൽ കസിനെ വിവാഹം ചെയ്തതും.