അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനു തടസ്സമുണ്ടാകില്ല. ഇന്ന് കര്‍ശനമായയ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും അനാവശ്യ യാത്രകള്‍ നടത്തരുതെന്നും പോലീസ് അറിയിച്ചു. വാക്സിനേഷനു വേണ്ടിയും ചികിത്സയ്ക്കു വേണ്ടിയും ആശുപത്രികളിലേയ്ക്ക് പോകുന്നതിനു തടസ്സമില്ല. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം 20 ആയിരിക്കും.
Also Read:
പലചരക്ക് കടകള്‍, പഴം, പച്ചക്കറി, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതൽ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകള്‍ക്കും ഇത്രയും സമയം തുറന്നു പ്രവര്‍ത്തിക്കാം. എന്നാൽ ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. പാഴ്സസലുകള്‍ക്കും ഓൺലൈൻ ഡെലിവറിയ്ക്കും മാത്രമാണ് അനുമതിയുള്ളത്. ഭക്ഷണസാധനങ്ങള്‍ തൊട്ടടുത്തുള്ള കടകളിൽ നിന്നു വാങ്ങണമെന്നും പോലീസ് അറിയിച്ചു.
മരുന്നുകടകള്‍, ആംബുലൻസുകള്‍, മാധ്യമസ്ഥാപനങ്ങള്‍, ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. അവശ്യ സര്‍വീസ് ജീവനക്കാര്‍ പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയൽ കാര്‍ഡ് കരുതിയാൽ മതിയാകും. ശുചീകരണ തൊഴിലാളികള്‍ക്കും ജോലി ചെയ്യാൻ അനുമതിയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. ഐടി, അനുബന്ധ സ്ഥാപനങ്ങള്‍ കുറഞ്ഞ ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.
Also Read:
പരീക്ഷകള്‍ക്കായി യാത്ര ചെയ്യുന്നവര്‍ ഇത് തെളിയിക്കുന്ന ഹാള്‍ ടിക്കറ്റോ തിരിച്ചറിയൽ കാര്‍ഡോ കൈയ്യിൽ കരുതണമെന്ന് പോലീസ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ തുറന്നു പ്രവര്‍ത്തിക്കാൻ വര്‍ക്ക് ഷോപ്പുകള്‍ക്ക് അനുമതിയുണ്ട്.
ദീര്‍ഘദൂര യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്താത്ത രീതിയിലാണ് നിയന്ത്രണങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ട്രെയിനുകള്‍ക്കും ദീര്‍ഘദൂര ബസുകള്‍ക്കും മുടക്കമുണ്ടാകില്ല. ആശുപത്രികള്‍, റെയിൽവേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്കും മറ്റു പ്രധാന റൂട്ടുകളിലും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേയ്ക്കും റെയിൽവേ സ്റ്റേഷനുകളിലേയ്ക്കും ബസ് സ്റ്റാൻഡുകളിലേയ്ക്കും യാത്ര ചെയ്യാൻ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും തടസ്സമില്ല. ഇത്തരം യാത്രകള്‍ക്ക് ടാക്സിയ്ക്കും അനുമതിയുണ്ട്.
ഇന്ന് തീയേറ്ററുകള്‍ പ്രവര്‍ത്തിക്കില്ല. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും മുൻകൂട്ടി മുറി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഇവര്‍ ഇതു തെളിയിക്കുന്ന രേഖയും കൈയ്യിൽ കരുതണം. സംസ്ഥാനത്ത് ഇന്ന് ബാറുകളും ബെവ്കോ, കൺസ്യൂമര്‍ഫെഡ് മദ്യശാലകളും പ്രവര്‍ത്തിക്കില്ല. എന്നാൽ കള്ളുഷാപ്പുകള്‍ തുറക്കും.