പാടിയോട്ടുചാൽ
രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉത്സവത്തിൽ പങ്കെടുത്തത് മാസ്ക് ധരിക്കാതെ. ചെറുപുഴ പഞ്ചായത്തിലെ ക്ഷേത്രത്തിലാണ് ശനിയാഴ്ച വൈകിട്ട് എംപി സന്ദർശനത്തിനെത്തിയത്. വാഹനത്തിൽനിന്ന് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ അദ്ദേഹം മാസ്ക് ഊരി മാറ്റുകയായിരുന്നു. നാട്ടുകാരെല്ലാം മാസ്ക്കു ധരിച്ചുനിന്നപ്പോഴാണ് ജനങ്ങൾക്കു മാതൃകയാകേണ്ട എംപി തനിക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടിൽ പൊതുസ്ഥലത്ത് പെരുമാറിയത്.
കോൺഗ്രസിന്റെ ബ്ലോക്ക്––മണ്ഡലം നേതാക്കൾക്കൊപ്പമാണ് ഉണ്ണിത്താനെത്തിയത്. നൂറുകണക്കിനുപേർ ഉണ്ടായിരുന്ന സ്ഥലത്ത് നഗ്നമായ കോവിഡ് ചട്ടലംഘനം നടത്തിയ എംപിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നു.