തിരുവനന്തപുരം
പ്രാണ‐ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ രണ്ടാംഘട്ടമായ ഉപജില്ലാ മത്സരങ്ങൾ 30ന് ഓൺലൈനായി നടത്തും. ഞായറാഴ്ച നേരിൽ നടത്താനിരുന്ന മത്സരം കോവിഡ് പശ്ചാത്തലത്തിലാണ് ഓൺലൈനാക്കിയത്.
എൽപി, യുപി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്കൂളിൽ ഒന്നാംസ്ഥാനത്തെത്തിയവരാണ് ഉപജില്ലകളിൽ മത്സരിക്കുന്നത്. വിജയികളുടെ പേര് അക്ഷരമുറ്റം സൈറ്റിൽ അപ്ലോഡ് ചെയ്താലേ മത്സരിക്കാനാകൂ. 24നു വൈകിട്ട് അഞ്ചിനകം അപ്ലോഡ് ചെയ്യണം. വിലാസം: https://www.deshabhimani.com/aksharamuttamquiz. വിദ്യാർഥികൾ വീടുകളിലിരുന്നാണ് പങ്കെടുക്കുക.
പങ്കെടുക്കാൻ അർഹത നേടിയവർക്ക് ലിങ്ക് അക്ഷരമുറ്റം ക്വിസിന്റെ സൈറ്റിലൂടെ നൽകും. ജില്ലാ, സംസ്ഥാനതല മത്സരങ്ങൾക്ക് മാറ്റമില്ല. ജില്ലാതല മത്സരം ഫെബ്രുവരി ആറിനും സംസ്ഥാന ഫൈനൽ 19നും നടക്കും. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.