ന്യൂഡൽഹി
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതിവർഷ നികുതിരഹിത പിഎഫ് നിക്ഷേപത്തിന്റെ പരിധി അഞ്ചുലക്ഷം രൂപയാക്കിയേക്കും. കഴിഞ്ഞ ബജറ്റിൽ ഇത് പ്രതിവർഷം രണ്ടര ലക്ഷം രൂപയാക്കിയിരുന്നു. പിന്നീട് തൊഴിലുടമ നിക്ഷേപിക്കാത്തവരുടെ നിക്ഷേപ പരിധി അഞ്ചുലക്ഷമാക്കി. ഫിനാൻസ് ബില്ലിൽ ഭേദഗതി വരുത്തിയായിരുന്നു ഈ മാറ്റം. എന്നാൽ, പിഎഫിലേക്ക് കൂടുതൽ തുക അടയ്ക്കുന്ന ചുരുക്കം ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. പുതിയ ബജറ്റിൽ അഞ്ചു ലക്ഷമെന്ന പരിധി എല്ലാ ജീവനക്കാർക്കും ബാധകമാക്കുമെന്നാണ് സൂചന.