Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും: വ്യാഴാഴ്ചവരെ അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്ക്‌

by News Desk
January 22, 2022
in KERALA
0
ദിലീപിനെ-മൂന്ന്-ദിവസം-ചോദ്യം-ചെയ്യും:-വ്യാഴാഴ്ചവരെ-അറസ്റ്റിന്-ഹൈക്കോടതിയുടെ-വിലക്ക്‌
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങൾ കോടതിയെ അറിയിക്കണം.രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യലിന് അനുമതിയുള്ളത്. വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

ഏത് അന്വേഷണത്തിനും തയാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയഗൂഡാലോചന തുടങ്ങി മറ്റ് ഇടപെടലുകൾ വ്യക്തമാക്കുന്ന രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകട്ടേയെന്നും എന്നിട്ട് ജാമ്യ ഹർജി പരിഗണിച്ചാൽ പോരെയെന്നും കോടതി ചോദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം ഹർജി പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരേ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേർത്തിട്ടുണ്ട്. മുൻപ് ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേർക്കുകയായിരുന്നു.

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തിൽ ആദ്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും എന്നാൽ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാൻ സാധിക്കുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരായത്.

ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് വളരെ വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂട്ടർ കോടതിയിൽ സമർപ്പിച്ചിരുന്നത്. കേസിന്റെ വിചാരണ വേളയിൽ വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് പ്രോസിക്യൂഷൻ നടത്തിയത്. അതേ സമയം കേസ് വാദം ആരംഭിച്ച് വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു. ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ അത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കോടതി ചോദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർക്കുകയായിരുന്നു. കൃത്യമായ വധഗൂഢാലോചന നടന്നിട്ടുണ്ട്. അത് വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകൾ പ്രോസ്ക്യൂഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോൾ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.

അതേസമയം ശരത്തിന്റെ ജാമ്യ ഹർജി ഇതോടൊപ്പം പരിഗണിക്കരുത്. ശരത്ത് ഈ കേസിൽ പ്രതിയല്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

കോടതി നിരീക്ഷണങ്ങൾ

മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. അന്വേഷണം തടയാൻ ചില നീക്കങ്ങൾ നടത്തിയതായി പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ ഇത് അന്വേഷണത്തെ എങ്ങനെ തടയുമെന്ന് കോടതി ചോദിച്ചു. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു. ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ അത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ അന്വേഷണത്തെ ബാധിക്കുന്ന വിധി ഉണ്ടാകില്ലെന്ന് വാദ പ്രതിവാദങ്ങൾക്കിടെ കോടതി വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഗൗരവകരമായ ആരോപണങ്ങളാണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ദിലീപിന്റെ പൂർവകാല ചരിത്രമടക്കം ഈ കേസുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ടതുണ്ട് എന്ന പ്രോസിക്യൂഷൻ വാദത്തേയും കോടതി അംഗീകരിച്ചു. എന്നാൽ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത് ചില വിവരങ്ങൾ മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകേണ്ടതുണ്ടോ എന്നതാണ് കോടതിക്ക് മുന്നിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയത്. മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷം ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണം. അതിന് ശേഷം കസ്റ്റഡി ആവശ്യമുണ്ടോ എന്ന് പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

എന്നാൽ പ്രതികളെ ഇത്തരത്തിൽ ചോദ്യം ചെയ്ത്വിട്ട് അയക്കുന്നതിനോടുള്ള എതിർപ്പ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത് കേസിന്റെ പുരോഗതിയെ ബാധിക്കും. ചോദ്യം ചെയ്ത് വിട്ടയച്ചാൽ ഇവർ വീണ്ടും ഒത്തുകൂടുകയും അടുത്ത ദിനവസം എന്ത് പറയണം എന്നതടക്കമുള്ള കാര്യങ്ങൾ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച് വരുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അഞ്ച് ദിവസമെങ്കിലും കസ്റ്റഡി അനുവദിക്കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. അന്വേഷണം മുന്നോട്ട് പോകണമെന്ന നിലപാടാണ് കോടതിക്കും. ഇക്കാര്യം കോടതി ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

പ്രോസിക്യൂഷൻ വാദങ്ങൾ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. വിചാരണ കോടതിയിൽ സാക്ഷി പറയാൻ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണ്. രഹസ്യ വിചാരണ ആയതിനാൽ അവിടെ നടക്കുന്നതൊന്നും പുറത്ത് അറിഞ്ഞില്ല. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർമാർ രാജി വെച്ച് പോയ സംഭവങ്ങൾ ഉണ്ടായത് വെറുതേയല്ല. പ്രോസിക്യൂട്ടർ ഒരു ഭാഗത്തും പത്തും പതിനഞ്ചും അഭിഭാഷകർ മറുഭാഗത്തും നിന്ന് പ്രോസിക്യൂഷന് കേസ് നടത്താനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുന്നില്ലെന്നും പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ പറഞ്ഞു.

രഹസ്യവിചാരണ നടത്തുന്നത് ഇരക്ക് വേണ്ടിയാണ്. എന്നാൽ പ്രതി അത് തനിക്ക് അനുകൂല്യമാക്കാൻ ശ്രമിക്കുകയാണ്. ദിലീപ് സാക്ഷികളെ നിരന്തരം സ്വാധീനിക്കാൻ ശ്രമം നടത്തി. സാക്ഷി പറയാൻ പോയ 22 പേരിൽ 20 പേരെയും കൂറുമാറ്റി. കൂറുമാറാതെ നിന്ന രണ്ട് പേരെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കി രണ്ട് കേസുകൾ നിലവിലുണ്ട്.

കേസിന്റെ വിചാരണ ആരംഭിച്ച ഘട്ടത്തിൽ തന്നെ ഹൈക്കോടതി സുപ്രീം കോടതി മുൻ വിധികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഗൂഡാലോചന, പ്രേരണക്കുറ്റം എന്നിവ നിലനിൽക്കുമോ എന്നായിരുന്നു കോടതിയുടെ സംശയം. ഗൂഡാലോചന കുറ്റം നിലനിൽക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഡാലോചന കുറ്റത്തിന് സ്വതന്ത്രമായ നിലനിൽപ്പുണ്ട്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഡാലോചനയാണ് നടത്തിയത്. എവിടെയെങ്കിലും ഇരുന്ന് രണ്ട് വ്യക്തികൾ തമ്മിൽ നടത്തിയ സംഭാഷണം മാത്രമല്ല ഉണ്ടായിരിക്കുന്നത്. അതിന് അപ്പുറത്തേക്ക് ചില നീക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഇത് വ്യക്തമാക്കുന്ന രണ്ട് തെളിവുകൾ കോടതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ടെന്നും അത് തുറന്ന കോടതിയിൽ ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന ഘട്ടത്തിൽ ക്യാമറ ഉൾപ്പെടെ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പി എ ഷാജിയാണ് ഹാജരായത്.

പ്രതിഭാഗം

കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ കേസ്. ബാലചന്ദ്ര കുമാർ പറയുന്നത് പുതിയതായി പറിഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ്. നാലര വർഷം ബാലചന്ദ്രകുമാർ ഒന്നും മിണ്ടിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെതിരേ പരാതിപ്പെട്ടതിന് ശേഷമാണ് തനിക്കെതിരേ പുതിയ കേസ്. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായും ദിലീപ് കോടതിയിൽ വ്യക്തമാക്കി.

ദൃശ്യങ്ങൾ കണ്ടപ്പോൾ ദിലീപ് നടത്തിയത് സ്വാഭാവിക പ്രതികരണമാണ്. കള്ളക്കേസിൽ കുടുക്കിയവരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ അവർ അനുഭവിക്കുമെന്ന് പറഞ്ഞു. അത് ശാപവാക്കുകളായി കണ്ടാൽ മതിയെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരായത്.

Previous Post

ഭീഷണിപ്പെടുത്തുന്നു; നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

Next Post

ഗര്‍ഭിണിയെ അനുഗമിച്ച ഡോക്‌ടർ സംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഗര്‍ഭിണിയെ-അനുഗമിച്ച-ഡോക്‌ടർ-സംഘത്തെ-മന്ത്രി-വീണാ-ജോര്‍ജ്-അഭിനന്ദിച്ചു

ഗര്‍ഭിണിയെ അനുഗമിച്ച ഡോക്‌ടർ സംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.