കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യും. കേസിൽ പ്രതികളായ ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. മുൻകൂർ ജാമ്യ ഹർജികൾ കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ 9 മുതൽ രാത്രി 8 വരെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. അതിന് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. 27 വരെ കേസിലെ അറസ്റ്റ് നടപടികളും കോടതി തടഞ്ഞു. എന്നാൽ അന്വേഷണവുമായി ദിലീപ് പൂർണമായും സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ കേസിൽ യാതൊരു തരത്തിലുള്ള ഇടപെടലുകൾക്കും ശ്രമിക്കരുതെന്ന് കോടതി ദിലീപിന് കർശന നിർദേശം നൽകി.