എന്തുകൊണ്ടാണ് എല്ലാ കമ്പനികളും ആഷ്‌ലീയെ ജോലിക്കെടുക്കാതിരുന്നത് എന്നത് സ്വാഭാവികമായ ചോദ്യമാണ്. യഥാർത്ഥത്തിൽ അതിനു കാരണം കമ്പനികളല്ല, ആഷ്‌ലീ തന്നെയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടായ @AshleighKeenan-ൽ എന്തുകൊണ്ട് തന്നെ ആരും ഇന്റർവ്യൂവിന് വിളിച്ചില്ല എന്ന് വിശദമായി എഴുതിയിട്ടുണ്ട്.
അയർലണ്ടിലെ ഡബ്ലിനിൽ നിന്നുള്ള 23-കാരനായ അക്കൗണ്ട്സ് മാനേജർ ആഷ്‌ലീ പറയുന്നതനുസരിച്ച് “17 വയസ്സ് മുതൽ താൻ ജോലി തപ്പാൻ ആരംഭിച്ചതാണ്. 60 ഓളം അപേക്ഷകൾ സമർപ്പിച്ചിട്ടും ആരുടെ പക്കലിൽ നിന്നും മറുപടി ഒന്നും ലഭിച്ചില്ല. ഒടുവിലാണ് ആ സത്യം ഞാൻ മനസ്സിലാക്കിയത്. എന്റെ ബയോ ഡാറ്റയ്ക്ക് പകരം ഈമെയിലിൽ ഞാൻ അറ്റാച്ച് ചെയ്തിരുന്നത് എന്റെ (ആർത്തവ കലണ്ടർ) വിവരങ്ങളാണ്”.
ആഷ്‌ലീയുടെ പോസ്റ്റ് വൈറൽ ആകുകയും 49,000-ലധികം പേർ ലൈക്ക് ചെയുകയും ചെയ്തു. രസകരമായ പ്രതികരണങ്ങളാണ് ട്വിറ്റർ ഉപയോക്താക്കളിൽ ട്വീറ്റിന് ലഭിച്ചത്. “ഇന്നത്തെ ആ ചിരിക്ക് നന്ദി. അത് എന്നെ ഉറക്കെ ചിരിപ്പിച്ചു. അതിനുശേഷം നിങ്ങൾക്ക് മികച്ച ജോലികൾ ലഭിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ അത് അർഹിക്കുന്നു” എന്നാണ് ഒരാളുടെ ട്വീറ്റ്.
ഒരു എച്ആർ മാനേജരും പ്രതികരണവുമായെത്തി. “ഒരു റിക്രൂട്ടർ എന്ന നിലയിൽ എനിക്ക് പൊതുജനങ്ങളോട് വേണ്ടത്ര സമ്മർദ്ദം ചെലുത്താൻ കഴിയില്ല: ദയവായി നിങ്ങളുടെ അറ്റാച്ച്‌മെന്റുകൾ പരിശോധിക്കുക. നഗ്നചിത്രങ്ങൾ, യാത്രാ രേഖകൾ, മരണ സർട്ടിഫിക്കറ്റ് എന്നിവ വരെ എന്റെ പക്കലുണ്ട്.”