വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്ക് 20 പേർ മാത്രമേ ഞായറാഴ്ചകളിൽ പങ്കെടുക്കാൻ പാടുള്ളു. ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സഞ്ചരിക്കാം. പരീക്ഷകൾ എഴുതാൻ പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവെച്ച് യാത്രചെയ്യാം. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാൻ അനുമതി ഉണ്ടാകും. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാമെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് പറയുന്നു.
Also Read :
രാവിലെ ഏഴു മണിമുതൽ രാത്രി ഒമ്പതുവരെ റെസ്റ്റോറന്‍റുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് പാഴ്‌സലുകള്‍ക്കായി തുറക്കാം. പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാൽ ഉൽപ്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയവയ്ക്കും പ്രവർത്തനാനുമതിയുണ്ടാകും.
അതേസമയം ഞായറാഴ്ചകളില്‍ നിയന്ത്രണം കടുപ്പിച്ചതിനാല്‍ ജനുവരി 23, 30 തീയതികളില്‍ നടത്താനിരുന്ന പി എസ് സി. പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. 23ന് നിശ്ചയിച്ചിരുന്ന മെഡിക്കല്‍ എജ്യുക്കേഷനിലെ റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27-ന് നടത്തും. 23നുള്ള ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 പരീക്ഷകള്‍ ജനുവരി 28നായിരിക്കുമെന്നും പി എസ് സി അറിയിച്ചു. ജനുവരി 30ന് നിശ്ചയിച്ച വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ പരീക്ഷ ഫെബ്രുവരി നാലിലേക്ക് മാറ്റി. പരിഷ്‌കരിച്ച ദിവസക്രമം പി എസ് സി വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Also Read :
സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ കർശനമാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്. പനി ലക്ഷണങ്ങളുണ്ടെങ്കിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കരുത്. പനിയുടെ ലക്ഷണങ്ങൾ ഉള്ളവർ കൊവിഡ് പരിശോധന നടത്തണം. ജലദോഷം പോലെയുള്ള ലക്ഷണങ്ങളുള്ളവർ ഹോം ഐസോലേഷനിൽ കഴിയണമെന്നും മന്ത്രി പറഞ്ഞു.