തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുണ്ടാകും. നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസ് പരിശോധനകളുണ്ടാകും.
അവശ്യ സർവീസുകൾക്ക് ഇളവ്
വിവാഹം, മരണാനനന്തര ചടങ്ങുകൾക്ക് 20 പേർ.
അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം.
ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാൽ വിനോദസഞ്ചാരികളുടെ കാറുകളും ടാക്സി വാഹനങ്ങളും അനുവദിക്കും.
ഞായറാഴ്ച ജോലിചെയ്യേണ്ടവർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാം.
പരീക്ഷകൾക്ക് പോകുന്നവർക്ക് അഡ്മിറ്റ് കാർഡുകൾ കൈവശംവെച്ച് യാത്രചെയ്യാം.
ദീർഘദൂരയാത്ര കഴിഞ്ഞെത്തുന്നവർ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകൾ കാട്ടിയാൽ സഞ്ചരിക്കാം.
രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കുന്നവ
റെസ്റ്റോറന്റുകൾ, ബേക്കറികൾ പാഴ്സലുകൾക്കായി തുറക്കാം.
പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ.
കൂറിയർ, ഇ-കോമേഴ്സ് പ്രവർത്തനങ്ങൾ.
പി.എസ്.സി. പരീക്ഷകളിൽ മാറ്റം
തിരുവനന്തപുരം: ഞായറാഴ്ചകളിൽ നിയന്ത്രണം കടുപ്പിച്ചതിനാൽ ജനുവരി 23, 30 തീയതികളിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷകൾ മാറ്റി. 23-ന് നിശ്ചയിച്ചിരുന്ന മെഡിക്കൽ എജ്യുക്കേഷനിലെ റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27-ന് നടത്തും. 23-നുള്ള ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്-2 പരീക്ഷകൾ ജനുവരി 28-നായിരിക്കും. 30-ന് നിശ്ചയിച്ച വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പരീക്ഷ ഫെബ്രുവരി നാലിലേക്ക് മാറ്റി. പരിഷ്കരിച്ച ദിവസക്രമം പി.എസ്.സി.യുടെ വെബ്സൈറ്റിലുണ്ട്.
കോവിഡ് വ്യാപനംതീവണ്ടികൾ റദ്ദാക്കി
തിരുവനന്തപുരം/കൊച്ചി: കോവിഡ് വ്യാപനതീവ്രത കൂടിയതോടെ എട്ടു തീവണ്ടികൾ റദ്ദാക്കിയതായി ദക്ഷിണറെയിൽവേ അധികൃതർ അറിയിച്ചു.
റദ്ദാക്കിയ വണ്ടികൾ
നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366), കൊല്ലം-തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (06425), കോട്ടയം-കൊല്ലം അൺറിസർവ്ഡ് (06431), തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (06435), മംഗളൂരു സെൻട്രൽ കോഴിക്കോട് എക്സ്പ്രസ് (16610), കോഴിക്കോട് -കണ്ണൂർ എക്സ്പ്രസ് സെപ്ഷ്യൽ (06481), കണ്ണൂർ-ചെറുവട്ടൂർ എക്സ്പ്രസ് സ്പെഷ്യൽ (06469), ചെറുവട്ടൂർ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ (06491)
Content Highlights:Coronavirus Restrictions Sunday Lock down