തിരുവനന്തപുരം
തീപിടിത്തത്തിൽ നശിക്കാതിരിക്കാൻ സർക്കാർ ഓഫീസിലെ പ്രധാന ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണമെന്ന് ഉത്തരവ്. ഫയലുകൾ തീപിടിക്കാത്ത അലമാരകളിൽ സൂക്ഷിക്കണം. എല്ലാ ഓഫീസിലെയും കാലപ്പഴക്കം വന്ന വയറിങ് മാറ്റണം. ജീവനക്കാർക്ക് പ്രാഥമിക അഗ്നിശമന പരിശീലനം നൽകണം. ഫയർ ഓഡിറ്റ്, ഇലക്ട്രിക്കൽ ഓഡിറ്റ് എന്നിവ നടത്തണം. ഫയർഫോഴ്സ് ഡയറക്ടറുടെ ശുപാർശയിൽ ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്.
മറ്റ് പ്രധാന നിർദേശം
●കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനം അടയ്ക്കരുത്
●പാഴ് വസ്തുക്കൾ സമയാസമയം നീക്കണം.
●കോണിപ്പടിയിലും ടെറസ്സ് ഫ്ലോറിലും പാഴ് വസ്തുക്കൾ സൂക്ഷിക്കരുത്.
●പ്രാഥമിക അഗ്നിസുരക്ഷാ സംവിധാനം സ്ഥാപിക്കണം.
●റെക്കോഡ് റൂമിലും പ്രധാനപ്പെട്ട ഫയലുകൾ സുക്ഷിക്കുന്ന സ്ഥലങ്ങളിലും സ്മോക് ഡിറ്റക്ഷൻ അലാറം സ്ഥാപിക്കണം.
●ഒരു പ്ലഗ് പോയിന്റിൽനിന്ന് നിരവധി ഉപകരണങ്ങൾക്ക് കണക്ഷൻ എടുക്കരുത്
●ഓപ്പൺ വയറിങ് പൂർണമായും ഒഴിവാക്കണം.
●സുപ്രധാന ഫയലുകൾ സൂക്ഷിക്കുന്ന റെക്കോർഡ് റൂം ഓട്ടമാറ്റിക് ഡിറ്റക്ഷൻ സംവിധാനത്തിലൂടെ സമീപത്തെ ഫയർ സ്റ്റേഷനുമായി ബന്ധിപ്പിക്കണം.