മെൽബൺ
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാവിഭാഗം സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ ജപ്പാന്റെ നവോമി ഒസാക പുറത്തായി. മൂന്നാം റൗണ്ടിൽ 60–-ാംറാങ്കുകാരി അമേരിക്കയുടെ അമാൻഡ അനിസിമോയാണ് 4–-6, 6–-3, 7–-6ന് അട്ടിമറിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ഇരുപതുകാരി മൂന്നാം ഗെയിമിൽ അവിശ്വസനീയ പോരാട്ടത്തിലൂടെയാണ് വിജയിച്ചത്. ഒസാക രണ്ടുതവണ വിജയ പോയിന്റിന് അടുത്തെത്തിയിരുന്നു.
പ്രീക്വാർട്ടറിൽ ഒന്നാം സീഡുകാരി ആഷ്ലി ബാർടിയാണ് അമാൻഡയുടെ എതിരാളി. ബാർടി 6–-2, 6–-3ന് ഇറ്റാലിയൻ താരം കാമില ജിയോർജിയെ തോൽപ്പിച്ചു. പുരുഷവിഭാഗത്തിൽ ഇരുപത്തൊന്നാം ഗ്രാന്റ്സ്ലാം കിരീടം തേടുന്ന സ്പാനിഷ് താരം റാഫേൽ നദാൽ പ്രീ ക്വാർട്ടറിൽ കടന്നു. റഷ്യയുടെ കാരെൻ കചനോവിനെ 6–-3, 6–-2, 3–-6, 6–-1ന് തോൽപ്പിച്ചു. അലക്സാണ്ടർ സ്വെരേവും മുന്നേറി.