24 മണിക്കൂറിനിടെ 95,218 പരിശോധനകള്‍ നടത്തിയപ്പോഴാണ് ഇത്രയധികം പേര്‍ പോസിറ്റീവായത്. തിരുവനന്തപുരത്ത് 7896 പേര്‍ക്കും എറണാകുളത്ത് 7339 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ രോഗികളുടെ എണ്ണം. വിവിധ ജില്ലകളിലായി നിലവിൽ 3,55,438 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങൾ കൊവിഡ് മരണങ്ങളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ നിരീക്ഷണത്തിലുള്ള 7772 പേരാണ് ആശുപത്രികളുള്ളത്. 1139 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിലും ഫീൽഡ് ആശുപത്രികളിലും മൊത്തം കേസുകളുടെ 3 ശതമാനം പേര്‍ മാത്രമാണ് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവര്‍ 139 പേര്‍ മാത്രമാണ്. 17,053 പേര്‍ ഇന്ന് രോഗമുക്തി നേടി.
ജനുവരി 14 മുതൽ 20 വരെയുള്ള ആഴ്ചയിൽ ശരാശരി 1,28,961 പേര്‍ ചികിത്സയിലുണ്ടായിരുന്നുവെന്നും ഇവരിൽ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജൻ കിടക്കകള്‍ ആവശ്യമായി വന്നതെന്നും. 0.5 ശതമാനം പേരെ മാത്രമാണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു. അതേസമയം, കേസുകളുടെ വളര്‍ച്ചാ നിരക്ക് ഈ ആഴ്ച 206 ശതമാനമാണ്. ഓക്സിജൻ കിടക്കകളിലെ രോഗികളുടെ എണ്ണവും 18 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് 18 വയസിനു മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും ഒന്നാം ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞതായും 83 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു. അർഹരായവരുടെ പട്ടികയിലെ 33 ശതമാനം പേർക്കും ബൂസ്റ്റർ ഡോസും നൽകിയിട്ടുണ്ട്. 17 വയസിനു താഴെയുള്ള 61 ശതമാനം പേർക്കും ഇതിനോടകം വാക്സിൻ നൽകി. എല്ലാ വിഭാഗങ്ങളിലുമായി ഇതിനോടകം സംസ്ഥാനത്ത് അഞ്ച് കോടിയിലധികം ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. കുറേ പേർക്കെങ്കിലും കൊവിഡ് വന്നു പോയ സാഹചര്യത്തിൽ ജനങ്ങൾ ഹൈബ്രിഡ് പ്രതിരോധശേഷി നേടിയിട്ടുണ്ടെന്നും കൊവിഡ് ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നുമാണ് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചത്.
Also Read:
അഞ്ച് വയസിനു താഴേയ്ക്കുള്ള കുട്ടികൾക്ക് മാസ്ക് ആവശ്യമില്ല. എന്നാൽ മറ്റുള്ളവർ കുറഞ്ഞത് ട്രിപ്പിൾ ലെയർ മാസ്കുകളോ എൻ95 മാസ്കുകളോ ധരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Also Read:
അതേസമയം, അനുബന്ധ രോഗങ്ങൾ ഉള്ളവരിൽ കൊവിഡ് ബാധിച്ചാൽ രോഗം ഗുരുതരമാകാമെന്നും ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ക്ലസ്റ്റർ മാനേജ്മെൻ്റ് സംവിധാനം ആവിഷ്കരിക്കുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു. എല്ലാ സ്ഥാപനങ്ങളിലും ഇൻഫെക്ഷൻ കൺട്രോൾ ടീം രപീകരിക്കണമെന്നും തെരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് പിന്തുടരേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ നൽകണമെന്നും മന്ത്രി അറിയിച്ചു. സമ്പർക്കം തിരിച്ചറിയാനും ജീവനക്കാരെ ക്വാറൻ്റൈനിൽ അയയ്ക്കുകയുമാണ് ടീമിൻ്റെ ഉത്തരവാദിത്തം. ഓഫീസുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പത്തിലധികം പേർക്ക് രോഗബാധയുണ്ടാകുന്ന അഞ്ചിലധികം ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പ്രാദേശിക ആരോഗ്യപ്രവർത്തകരെ അറിയിച്ച് സ്ഥാപനം അഞ്ച് ദിവസത്തേയ്ക്ക് അടച്ചിടണമെന്നും മന്ത്രി നിർദേശിച്ചു.