മനസ്സിലായില്ല അല്ലെ. അംബേദ്കരി 1985 മുതൽ ലോക്‌സഭാ, സംസ്ഥാന അസംബ്ലി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിലേക്ക് വിവിധ സീറ്റുകളിൽ മത്സരിച്ചിട്ടുണ്ട്. ഇത്തവണ മത്സരിക്കുന്നത് 94-ാമത്തെ തവണയാണ്. കഴിഞ്ഞ എല്ലാ തവണയും അംബേദ്കരി പരാജയപ്പെട്ടു. എന്നാൽ പിന്നെ തെരഞ്ഞെടുപ്പിൽ 100 തവണ തോറ്റതിന്റെ റെക്കോർഡ് തന്റെ പേരിലാക്കിയാലോ എന്നാണ് ഇപ്പോൾ അംബേദ്കരിയുടെ ലക്‌ഷ്യം. അതുകൊണ്ട്, ദയവ് ചെയ്ത് ആരും തനിക്ക് അബദ്ധത്തിൽ പോലും വോട്ട് ചെയ്തത് വിജയിപ്പിക്കരുത് എന്നാണ് അംബേദ്കരിയുടെ വോട്ടർമാരോടുള്ള അപേക്ഷ.
“ഞാൻ തോൽക്കാനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വിജയിക്കുന്ന രാഷ്ട്രീയക്കാർ ജനങ്ങളെ മറക്കുന്നു. തെരഞ്ഞെടുപ്പിൽ 100 തവണ തോറ്റതിന്റെ റെക്കോർഡ് എനിക്ക് സൃഷ്ടിക്കണം. വോട്ടർമാർക്ക് ഒരു ഓപ്ഷൻ നൽകാനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എന്റെ എതിരാളികൾ ആരാണെന്നത് എനിക്ക് പ്രശ്നമല്ല” അംബേദ്കരി IANS-നോട് പറഞ്ഞു.
കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്ന അംബേദ്കരിക്ക് MNREGA ജോബ് കാർഡുണ്ട്. ഔപചാരിക സ്കൂൾ വിദ്യാഭ്യാസം ഇല്ലെങ്കിലും ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നിവ വായിക്കാനും എഴുതാനും അറിയാം. കാൻഷി റാം സ്ഥാപിച്ച ഓൾ ഇന്ത്യ ബാക്ക്‌വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെ (BAMCEF) അംഗമാണ് അംബേദ്കരി. ഭീം റാവു അംബേദ്കറുടെ ആശയങ്ങൾ അനുസരിച്ചാണ് താൻ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നതെന്ന് അംബേദ്കരി പറയുന്നു.
1988-ൽ ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും അംബേദ്കരിയുടെ നാമനിർദ്ദേശ പത്രിക നിരസിക്കപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആഗ്ര, ഫത്തേപൂർ സിക്രി സീറ്റുകളിൽ നിന്നാണ് അംബേദ്കരി മത്സരിച്ചത്. 2021-ൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിച്ചു.
പിൻ കുറിപ്പ്: 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫിറോസാബാദ് സീറ്റിൽ നിന്നാണ് അംബേദ്കരിയ്ക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്, 36,000 വോട്ടുകൾ. അങ്ങനെയൊന്നും ആരും വോട്ട് ചെയ്തേക്കല്ലേ, അംബേദ്കരിയുടെ ലക്‌ഷ്യം വേറെയാണ്.