തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ അടച്ചിടണമെന്ന് ആരോഗ്യ വകുപ്പ്.പത്തിൽ അധികം ആളുകൾക്ക് കോവിഡ് ബാധിച്ചാൽ ആ സ്ഥാപനം ലാർജ് ക്ലസ്റ്റർ ആകും.
പത്തിൽ അധികം ആളുകൾക്ക് കോവിഡ് ബാധയേറ്റ അഞ്ച് ക്ലസ്റ്ററുകളിൽ അധികമുണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരുടെ ഉപദേശം അനുസരിച്ച് സ്ഥാപനം/ ഓഫീസ് അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാം.
അഞ്ച് ക്ലസ്റ്ററുകളുണ്ടായാൽ ജില്ലാ കളക്ടർമാരെയും ജില്ലാ ഭരണകൂടത്തെയും വിവരം അറിയിക്കണം.കോളേജുകൾ ഉൾപ്പടെ ഉള്ളവയ്ക്ക് ഇത് ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പൂർണമായ ഒരു ലോക്ഡൗണിലേക്ക് പോകുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അത് അവസാന മാർഗം മാത്രമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Content Highlights: health minister on covid cluster formation and measures to be taken