ശാസ്താംകോട്ട> കൊല്ലം ജില്ലയിൽ കൂന്നത്തൂർ താലുക്കിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവും സിപിഐ എം ശാസ്താംകോട്ട ലോക്കൽ കമ്മറ്റി സെക്രട്ടറിയും ആയിരുന്ന മുതുപിലാക്കാട് പടിഞ്ഞാറ് മണക്കാട്ടഴികത്ത് എ എസ് ഗോപാലകൃഷ്ണപിള്ള (87) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
കർഷകസംഘം കുന്നത്തൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയായും പ്രവർത്തിച്ചു. ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. അറിയപ്പെടുന്ന സഹകാരി കൂടിയായിരുന്ന എ എസ് ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കൂന്നത്തുർ താലുക്ക് സഹകരണ സർക്കിൾ യുണിയൻ ചെയർമാനായും പ്രവർത്തിച്ചു. കുന്നത്തൂർ താലൂക്കിലെ മിച്ചഭൂമി സമരം, കുടികിടപ്പ് സമരം എന്നിവയുടെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. ചേലൂർപുഞ്ച ഭൂരഹിതർക്ക് പതിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലും മുഖ്യ പങ്ക് നിർവഹിച്ചു.
കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ശ്രദ്ധേയമായ ഇടപെടൽ നടത്തി. കുന്നത്തൂർ താലൂക്കിലും ശാസ്താംകോട്ട പഞ്ചായത്തിലും സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിലും എ എസ് ജീവിതാന്ത്യം വരെ നിലകൊണ്ടു. ഭാര്യ: എസ് ശ്രീകലാദേവി. മക്കൾ: എസ് ചിത്രാദേവി, ആർ രാജേഷ്. മരുമക്കൾ: പരേതനായ സി ഹരികുമാർ, എസ് അഞ്ജു