കൊച്ചി> ജാതി ഉച്ചനീചത്വങ്ങളെയും അതിന്പുറത്തുള്ള അക്രമങ്ങളെയും വിഷയമാക്കിയ തമിഴ് സിനിമ ‘ജയ് ഭീം’ മും 2019ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ‘വും 94മത് ഓസ്കാർ അക്കാദമി അവാർഡ്സിന്റെ മത്സര പട്ടികയിൽ ഇടം പിടിച്ചു. ജനുവരി 21 ന് ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലാണ് ഈ പേരുകളുള്ളത്. ജയ്ഭീമും മരയ്ക്കാരുമാണ് ഇന്ത്യയിൽ നിന്ന് ഈ പ്രാവശ്യം മത്സര പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
തമിഴ്നാട്ടില് 1993 ല് നടന്ന യാഥാര്ത്ഥസംഭവങ്ങളെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല് സംവിധാനം ചെയ്ത ചിത്രം ഈ അതിതിക്രമങ്ങളെ എല്ലാ തീക്ഷണതയോടെയും തുറന്നുകാണിക്കുന്ന സിനിമയാണ് ജയ്ഭീം . ഇരുള വിഭാഗത്തില് പെട്ട ആദിവാസി യുവാവ് രാജാക്കണ്ണ് കള്ളക്കേസില് അറസ്റ്റിലാവുന്നതും, പോലീസ് പീഡനമേറ്റ് കൊല്ലപ്പെടുന്നതും, ഈ സത്യം വെളിച്ചത്തു കൊണ്ടുവരാന് അയാളുടെ ഭാര്യ സെന്കെനി നടത്തുന്ന നിയമയുദ്ധവുമാണ് സിനിമ പറയുന്നത്.
സൂര്യയെ പ്രധാന കഥാപാത്രമാക്കി ജ്ഞാനവേല് സംവിധാനം ചെയ്ത ജയ് ഭീം എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രത്യേക വീഡിയോ ഓസ്കറിന്റെ യുട്യൂബ് ചാനൽ പുറത്തിറക്കിയിരുന്നു. ഗോള്ഡന് ഗ്ലോബ് പുരസ്കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിലേക്കും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
കുഞ്ഞാലി മരക്കാര് നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ് മരയ്ക്കാർ. പ്രിയദർശന് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ആര്ട്ട് ഡയറക്ടര് സാബു സിറിളാണ്. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്.
മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ, തുടങ്ങിയ വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിയ്ക്കുന്നത്.