തൃശൂർ/കാഞ്ഞങ്ങാട് > സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി തൃശൂർ, കാസർകോട് ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി.
തൃശൂർ സമ്മേളനം തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ (കെ വി പീതാംബരൻ, കെ വി ജോസ് നഗർ) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, എ കെ ബാലൻ, കെ രാധാകൃഷ്ണൻ, എം സി ജോസഫൈൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ എന്നിവർ പങ്കെടുക്കുന്നു.
കാസർകോട് സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
കാസർകോട് ജില്ലാ സമ്മേളനം മടിക്കൈയിലെ അമ്പലത്തുകരയിൽ (കെ ബാലകൃഷ്ണൻ നഗറിൽ) വെള്ളി രാവിലെ 10ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്നു.
തൃശൂരിൽ 23ന് വൈകിട്ട് അഞ്ചിന് നടക്കുന്ന വെർച്വൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 23ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. അനുബന്ധ പരിപാടികൾ പൂർണമായും ഒഴിവാക്കി പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം നടക്കുന്നത്. കാസർകോട് പൊതുസമ്മേളനം ഒഴിവാക്കി.