ഞായർ ദിവസങ്ങളായ 23, 30 തീയതികളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. വ്യാപാരസ്ഥാപനങ്ങളും മാളുകളും സ്വയം നിയന്ത്രിക്കണം. രാത്രികാല നിയന്ത്രണങ്ങൾ വേണ്ടെന്ന് യോഗം തീരുമാനിച്ചു.
ജനുവരി 23, 30 തീയതികളിലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തുക. ആവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഈ ദിവസങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.
സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന തീരുമാനമാണ് അവലോകന യോഗത്തിലുണ്ടായത്. ജനുവരി 23, 30 തീയതികളിലെ ഞായറാഴ്ചകളിൽ പുറത്തിറങ്ങാൻ സാക്ഷ്യപത്രം ആവശ്യമാണ്. മാളുകളും വ്യാപാര സ്ഥാപനങ്ങളും തൽക്കാലം അടച്ചിടില്ല. പകരം ഈ സ്ഥാപങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. തിയേറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചിടില്ല.
കോളേജുകൾ അടയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. ഓരോ ജില്ലകളിലെയും രോഗികളുടെ എണ്ണമനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ചാകും നിയന്ത്രണങ്ങൾ ഉണ്ടാകുക. രോഗബാധിതരുടെ എണ്ണം പരിശോധിച്ച് നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ കളക്ടർക്ക് തീരുമാനിക്കാം. സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ (21-01-2022) പൂർണമായും ഓൺലൈനിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. നേരത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ളവര്‍ക്കായിരുന്നു 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിരുന്നത്.