കൊച്ചി> നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് മുഖ്യസൂത്രധാരനാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസ് അസാധാരണമായ കേസെന്നും ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ ചരിത്രത്തിലാദ്യമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നത് അസാധാരണം. ഓരോ ഘട്ടത്തിലും ദിലീപ് ആണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പ്രോസിക്യൂഷൻ നിലപാട് വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന് എതിര്‍ത്തത്. ദിലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തത്.