തിരുവനന്തപുരം> വികസനമാണ് ലക്ഷ്യം, വിവാദങ്ങളല്ലായെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കുതിരാന് ടണല് തുറക്കുന്നത് സംബന്ധിച്ചുള്ള വിവാദ പ്രശ്നങ്ങള്ക്ക് മറുപടിപറയുകയായിരുന്നു റിയാസ്. രണ്ടാം ടണല് തുറക്കാനായി ചര്ച്ച നടത്തിയെന്നും പുരോഗതികള് വിലയിരുത്തിയെന്നും ടോള് പിരിവ് ഉണ്ടാകും എന്ന വാര്ത്ത തുടര്ച്ചയായി വന്നത് ദൗര്ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.ഇന്ന് ഉച്ചയ്ക് 12 മണിക്ക് ടണല് ഭാഗികമായി തുറക്കുമെന്നും റിയാസ് മാധ്യങ്ങളോട് പറഞ്ഞു.
രണ്ടാം ടണല് ട്രാഫിക് ഡൈവേര്ഷന് വേണ്ടി മാത്രമാണ് തുറക്കുന്നതെന്നും ടോള് പിരിവ് ഉണ്ടാകില്ലായെന്നും അത് ചര്ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയപാതാ അതോറിറ്റി (NHAI) ഏകപക്ഷീയമായി വാര്ത്ത കൊടുക്കുന്നത് തിരുത്തണം. ദേശീയ പാത അതോറിറ്റി ഏകപക്ഷീയ തീരുമാനം എടുക്കുകയാണ്. പക്ഷേ സംസ്ഥാന സര്ക്കാര് അതേ രീതിയില് അല്ല പ്രതികരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
വികസന പ്രവര്ത്തനങ്ങള് ഒരുമിച്ച് മുന്നോട്ടു പോകാന് ആണ് തീരുമാനം. ഇത്തരം കാര്യങ്ങളില് ദേശീയ പാത അതോറിറ്റി സംസ്ഥാന സര്ക്കാരുമായി കൂടി ആലോചിക്കുന്നത് നല്ലതാണെന്നും ജനങ്ങള്ക്ക് കൂടി എല്ലാം ബോധ്യപ്പെടേണ്ടത് ഉണ്ടെന്നും അതിനാല് തന്നെ ഏകപക്ഷീയ തീരുമാനം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ദേശീയ പാത അതോറിറ്റി ഏകപക്ഷീയമായ തീരുമാനം എടുക്കുന്നത് ശരിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജന് പറഞ്ഞിരുന്നു. എന്ത് തീരുമാനം എടുത്താലും അത് കളക്ടര്, എംഎല്എ മാരെ അറിയിക്കണമെന്നും കരാര് വ്യവസ്ഥകള് വച്ച് അത് അംഗീകരിക്കാനാവില്ലെന്നും തുടര്ച്ചയായ ചര്ച്ചകള് നടത്തുമെന്നും മന്ത്രി രാജൻ പറഞ്ഞു. .