ലഖ്നൗ
ഉത്തർപ്രദേശ് തെരഞ്ഞടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകളിൽ കോൺഗ്രസിന്റെ മുഖവും മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റുമായ പ്രിയങ്ക മൗര്യ സീറ്റ് കിട്ടാതെ വന്നതോടെ ബിജെപിയിലേക്ക്. കോൺഗ്രസിന്റെ “സ്ത്രീശാക്തീകരണ’പ്രചാരണത്തിന്റെ പോസ്റ്ററിലെ മുഖമെന്ന നിലയിലാണ് പ്രിയങ്ക മൗര്യ ശ്രദ്ധിക്കപ്പെട്ടത്. “എന്റെ മുഖവും പേരും പ്രചാരണത്തിനായി ഉപയോഗിച്ചു. സീറ്റ് പങ്കുവെച്ചപ്പോള്‍ എന്നെ അവഗണിച്ചു.
ഒബിസി പെൺകുട്ടിയായതിനാലും പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിങ്ങിന് കൈക്കൂലി കൊടുക്കാൻ കഴിയാത്തതിനാലും എനിക്ക് ടിക്കറ്റ് ലഭിച്ചില്ല.’- പ്രിയങ്ക മൗര്യ തുറന്നടിച്ചു. യുപിയില്‍ വനിതകള്‍ക്ക് 40 ശതമാനം സീറ്റാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചതെങ്കിലും ആദ്യ പട്ടികയിൽ ഒമ്പത് വനിതകളേയുള്ളു.