കോട്ടയം> ഷാനിനെ നഗ്നനാക്കി മര്‍ദിക്കാന്‍ ആവശ്യപ്പെട്ടത് രണ്ടാം പ്രതിയായ ലുതീഷ്. സൂര്യന്റെ സംഘം ലുതീഷിനെ തൃശൂരില്‍വച്ച് നഗ്നനാക്കിയാണ് മര്‍ദിച്ചത്. ഇതേ രീതിയില്‍ ഷാനിനെയും മര്‍ദിക്കണമെന്ന് ലുതീഷ് ആവശ്യപ്പെടുകയായിരുന്നു.
ഷാനിന്റെ കണ്ണില്‍ ജോമോന് കുത്തുന്നതു കണ്ട് പേടിച്ചുപോയതായി കേസിലെ മറ്റ് പ്രതികള്‍ പറഞ്ഞു. കണ്ണില്‍ കുത്തുന്നത് ജോമോന്റെ പതിവ് രീതിയാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഷാന്‍ എന്ന പത്തൊമ്പതുകാരന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോന്റെ സംഘാംഗമായ ലുതീഷിനെ മര്‍ദിക്കുന്ന ദൃശ്യം എതിര്‍സംഘം സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു.
ആനത്താനത്തെ ജോമോന്റെ വീടിനു സമീപത്താണ് സംഭവം നടന്ന ഒഴിഞ്ഞ സ്ഥലം. ഇവിടേക്ക് വലിച്ചിഴച്ചാണ് ജോമോനെ കൊണ്ടുവന്നത്. കാപ്പി വടികൊണ്ട് തലയ്ക്ക് തുടര്‍ച്ചയായി അടിയേറ്റതോടെ തലച്ചോറിന് ക്ഷതമേറ്റ് ഷാന്‍ മരിക്കുകയായിരുന്നു.