കോഴിക്കോട്: മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടാൻ ബിജെപിക്കാരെ കാണാൻ തയ്യാറാണെന്ന് പിഎംഎ സലാം പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുള്ള ശബ്ദരേഖയാണിത്.
വോട്ട് നേടി സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നതാണ് പ്രധാനം. ഇതിനായി ബിജെപിക്കാർ വോട്ട് ചെയ്യാൻ തയ്യാറാണെങ്കിൽ അവരെ നേരിട്ടുപോയി കാണാൻ തയ്യറാണെന്നുമാണ് ശബ്ദരേഖയിൽ സലാം പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഒരുപ്രാദേശിക നേതാവുമായി സംസാരിക്കുമ്പോഴാണ് സലാം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഈ ശബ്ദരേഖയാണിപ്പോൾ പുറത്തുവന്നത്.
സംസ്ഥാനത്ത് കോ-ലീ-ബി സഖ്യമുണ്ടെന്ന ആരോപണം നേരത്തെ നിരവധി തവണ സിപിഎം ഉന്നയിച്ചിരുന്നു.ഈ സാഹചര്യത്തിൽ ലീഗിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.അതിനാൽ പുതിയ വിവാദങ്ങളിൽ ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകേണ്ടി വരും.
content highlights:BJP votes, PMA Salam controversial statement