തിരുവനന്തപുരം > കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര വ്യവസായ പാർക്കുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ വിഷയം പരിഹരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാനാണ് ഭരണാനുമതിയായത്. 17 വർഷത്തെ കോഴിക്കോടിന്റെ സ്വപ്നമാണ് ഈ പദ്ധതി. യാഥാര്‍ത്ഥ്യമാക്കാന്‍ മുൻകൈയ്യെടുത്ത വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.