ഹവാന
ക്യൂബ സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷ സംഘടനകൾക്ക് കഴിഞ്ഞവര്‍ഷം അമേരിക്ക നല്‍കിയത് 6,50,000 ഡോളർ (ഏകദേശം അഞ്ചുകോടി രൂപ) വരെ. ക്യൂബയ്ക്ക് പുറത്തുള്ള ഏജന്‍സികള്‍ക്ക് നല്കുന്നതുകകൂടി പരിഗണിച്ചാല്‍ ഇതേ ആവശ്യത്തിനായി 2020ല്‍ അമേരിക്ക 50 ലക്ഷം ഡോളര്‍ ( എകദേശം 37.25 കോടി രൂപ) മുടക്കി.
ജനാധിപത്യത്തെ സംരക്ഷിക്കാന്‍ എന്ന പേരില്‍ അമേരിക്കയുടെ സന്നദ്ധസംഘടനയായ നാഷണൽ എൻഡോവ്മെന്റ് ഡമോക്രസി (എൻഇഡി) ക്യൂബന്‍ ബന്ധമുള്ള 40 സംഘടനയ്ക്ക് ആഗോളതലത്തില്‍ പണമൊഴുക്കിയതിന്റെ വിവരം ഗ്രാൻമ പത്രം പുറത്തുവിട്ടു. സർക്കാരിനെതിരെ പ്രവർത്തിക്കാൻ നേതാക്കന്മാരെ പരിശീലിപ്പിക്കാനാണ് പണം നല്‍കിയത്. മാധ്യമപ്രവർത്തകർക്കും ബ്ലോഗർമാർക്കും കലാകാരന്മാർക്കും പണം നൽകുന്നുണ്ട്. ക്യൂബയില്‍ മനുഷ്യാവകാശ ലംഘനം അരങ്ങേറുന്നുവെന്ന വ്യാഖ്യാനം സൃഷ്ടിക്കാനാണിത്.